പ്രിയ സ്നേഹിതരേ,

ചെറുപുഷ്പസന്യാസ സഭാസ്ഥാപകനായ വെരി. ബഹു. ബസീലീയൂസ് പാണാട്ട് സി.എസ്.റ്റി. അച്ചന്റെ 50-ാം ചരമവാർഷിക അനുസ്മരണം 2026 ഒക്ടോബർ 6-ാം തീയതി ചൊവ്വാഴ്ച നടത്തപ്പെടുകയാണ്.

അന്ന് രാവിലെ 8.00 മണിക്ക് വല്യച്ചന്റെ കബറിടത്തിൽ ഒപ്പീസും, തുടർന്ന് 9.00 മണിക്ക് മൂക്കന്നൂർ ബേസിൽ ഭവൻ ആശ്രമ ദേവാലയത്തിൽവെച്ച് വിശുദ്ധകുർബ്ബാനയും അർപ്പിക്കപ്പെടുന്നു. എറണാകുളം – അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനി പിതാവ് വിശുദ്ധ കുർബ്ബാനയുടെ മുഖ്യ കാർമ്മികത്വം വഹിക്കുന്നതും, ഗോരഖ്പൂർ രൂപതാധ്യക്ഷൻ മാർ മാത്യു നെല്ലിക്കുന്നേൽ പിതാവും ഗോരഖ്പൂർ രൂപതയുടെ മുൻ അധ്യക്ഷൻ മാർ തോമസ് തുരുത്തിമറ്റം പിതാവും സഹകാർമ്മികരുമായിരിക്കും.

വിശുദ്ധ കുർബ്ബാനക്ക് ശേഷം 11 മണിക്ക് അനുസ്മരണസമ്മേളനവും വല്യച്ചന്റെ ശ്രാദ്ധവും ക്രമീകരിച്ചിരിക്കുന്നു.

ഈ പുണ്യദിനത്തിൽ നടക്കുന്ന തിരുക്കർമ്മങ്ങളിലും അനുസ്മരണ സമ്മേളനത്തിലും ശ്രാദ്ധത്തിലും താങ്കളുടെ പ്രാർത്ഥനാപൂർവ്വമായ സാന്നിധ്യവും സഹകരണവും സാദരം ക്ഷണിച്ചുകൊള്ളുന്നു.